Thamarassery
താമരശ്ശേരി പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരുടേയും, തിരുവമ്പാടി സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥയുടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അടക്കം രണ്ടു പോലീസ് ഉദ്യോഗസ്ഥരുടേയും, താമരശ്ശേരി പോലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന തിരുവമ്പാടി പോലിസ് സ്റ്റേഷനിലെ വനിതാ പോലിസ് ഉദ്യോഗസ്ഥയുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്.
മുൻപ് നടത്തിയ കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ഇവർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു






