Koodaranji

കൂടരഞ്ഞി; കൂമ്പാറയിൽ യുവതിയെ തട്ടികൊണ്ട് പോകാൻ ശ്രമം; തിരുവമ്പാടി പോലീസ് അന്വേഷണം തുടങ്ങി

കൂടരഞ്ഞി: കൂമ്പാറയിൽ യുവതിയെ തട്ടികൊണ്ട് പോകാൻ ശ്രമമെന്ന് പരാതി. ഞായറാഴ്ച വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ തിരുവമ്പാടി പോലീസ് അന്വേഷണമാരംഭിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറയിലാണ് യുവതിയെ തട്ടികൊണ്ടു പോകാൻ ശ്രമം നടന്നതെന്നാണ് പരാതി. ഞായറാഴാച വൈകീട്ട് 6.45 ഓടെയാണ് സംഭവം.

വീടിന് പുറത്തെ ശുചി മുറിയിൽ പോയി തിരിച്ചു വരുമ്പോൾ പിന്നിൽ നിന്നും വന്ന ഒരാൾ വാപൊത്തി പിടിച്ച് വീടിന് പിറക് വശത്തേക്ക്കൊണ്ടു പോവുകയായിരുന്നു എന്ന് യുവതി പറയുന്നു. ഈ സമയം താൻ ഒച്ചവെച്ചങ്കിലും വീട്ടുകാർ അറിഞ്ഞില്ല. കുതറി മാറാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ തന്നെ പിടിച്ചു വെച്ച ആളെ കടിക്കുകയും ഈ സമയം പിടിവിട്ടതോടെ അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു എന്നും യുവതി പറയുന്നു.

സംഭവ സമയം വീട്ടിൽ യുവതിയുടെ മാതാവും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നല്ല ഉയരവും വണ്ണവുമുള്ളയാളാണ് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് യുവതി പറഞ്ഞു. ആളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും യുവതി പറയുന്നു. തിരുവമ്പാടി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button