ഓണത്തിന് ഓഫറുകളുടെ പെരുമഴയുമായി തിരുവമ്പാടിയുടെ സ്വന്തം ഷോപ്പിങ് പോർട്ടൽ

തിരുവമ്പാടി: കോവിഡ് ഭീതി ഉയർന്നുവരുന്ന സാഹചര്യത്തിൽ സമൂഹ ഇടപെടലുകൾ ഒഴിവാക്കി വീട്ടിലിരുന്ന് ഓണക്കാല ഷോപ്പിങ് നടത്തുന്നവർക്ക് വമ്പൻ ഷോപ്പിങ് ഓഫറുകളുമായി തിരുവമ്പാടിയുടെ സ്വന്തം ഷോപ്പിങ് പോർട്ടലായ ഇ നാട് ഷോപ്പി.
ഓണത്തോടനുബന്ധിച്ച് 499 രൂപ വിലയിൽ ഓണക്കിറ്റ് ലഭ്യമാണ്, 22ഓളം പല വ്യഞ്ജനങ്ങൾ അടങ്ങുന്ന കിറ്റുകൾ ഓർഡർ ചെയ്യുന്നവർക്ക് സൗജന്യമായി വീടുകളിൽ ഡെലിവറി നൽകും. ഈ ഓണത്തിന് ഓണക്കിറ്റ് പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 25 ഭാഗ്യശാലികൾക്ക് 500 രൂപ വിലയുള്ള ഗ്ലാസ് വെയർ സെറ്റ് സമ്മാനമായി ലഭിക്കും. കൂടാതെ 499 രൂപയുടെ മുകളിലുള്ള എല്ലാ പർചേസുകൾക്കും സൗജന്യ ഡെലിവറി സൗകര്യം ലഭ്യമാണ്. നിലവിൽ തിരുവമ്പാടിയിലും പരിസര പ്രദേശങ്ങളിലുമാണ് ഡെലിവറി സംവിധാനം ഒരുക്കിയിരിക്കുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിലെ വ്യാപാരികളുടെ സഹകരണത്തോടെയാണ് ഓൺലൈൻ ഷോപ്പിംഗ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. www.enadushoppy.com എന്ന വെബ്സൈറ്റ് മുഖേനയും ആൻഡ്രോയ്ഡ് ഫോണുകളിൽ enadu shoppy എന്ന ആൻഡ്രോയ്ഡ് ആപ്പ്ളിക്കേഷൻ മുഖേനയും ഉപയോക്താക്കൾക്ക് ഷോപ്പിങ് നടത്താവുന്നതാണ്.
ആൻഡ്രോയ്ഡ് ആപ്പ്ളിക്കേഷൻ പ്ലേസ്റ്റോറിൽ ലഭ്യമാണ്
Android App Link:-







