Kerala

അയ്യൻകാളി ജയന്തിദിനം ആഘോഷിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പരിഷ്‌ക്കർത്താവ് മഹാത്മാ അയ്യൻകാളിയുടെ 157-ാം ജയന്തിദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന, അനുസ്മരണ പ്രഭാഷണം തുടങ്ങിയവ സംഘടിപ്പിച്ചു.

പരിപാടിയിൽ ബഹു പട്ടികജാതി -പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ, സഹകരണം ടൂറിസംവകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എം.എൽ.എമാരായ അഡ്വ. ബി സത്യൻ, അഡ്വ. വി.കെ പ്രശാന്ത്, പട്ടികജാതി – പട്ടിക വർഗ്ഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുനീത് കുമാർ, പട്ടികവർഗ്ഗ വികസന ഡയറക്ടർ ഡോ.പി.പുഗഴേന്തി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ, കൗൺസിലർ പാളയം രാജൻ, മറ്റ് രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button