Kerala
താമരശ്ശേരി രൂപതാ മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി അന്തരിച്ചു

കോഴിക്കോട്: താമരശ്ശേരി രൂപതയുടെ മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി (86) അന്തരിച്ച വാർത്ത ഞങ്ങൾ ഖേദപൂർവ്വം റിപ്പോർട്ട് ചെയ്യുന്നു.
ഹൃദയാഘാതത്തെ തുടർന്ന് മേരിക്കുന്ന് നിർമ്മലാ ആശുപത്രിയിൽ ഇന്ന് വൈകുന്നേരം 06:45 നായിരുന്നു ചിറ്റിലപ്പള്ളി പിതാവിന്റെ അന്ത്യം.
നേരത്തേ മഹാരാഷ്ട്രയിലെ കല്യാൺ രൂപതാ ബിഷപ്പായും സേവനം അനുഷ്ടിച്ചിരുന്നു. ബിഷപ് മാർ ജേക്കബ് തൂങ്കുഴി തൃശൂർ ആർച്ച്ബിഷപ്പായി നിയമിതനായതിനെ തുടർന്നാണ് മാർ ചിറ്റിലപ്പള്ളി താമരശ്ശേരി രൂപതാദ്ധ്യക്ഷനായത്. 13 വർഷം അദ്ദേഹം താമരശ്ശേരി രൂപതയെ നയിച്ചു.
സംസ്കാരം സംബന്ധിച്ച കാര്യങ്ങൾ സീറോ മലബാർ സഭാ തലവൻ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ അൽപ സമയത്തിനകം നടക്കുന്ന ഉന്നതതല യോഗത്തിൽ തീരുമാനിക്കും







