Kerala

സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്; ഇന്ന് പവന് കൂടിയത് 80 രൂപ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്. ഇന്ന് പവന് കൂടിയത് 80 രൂപയാണ്. ഇതോടെ പവന് 37,840 രൂപയിലെത്തി. ആഗോള വിപണിയിലെ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഒരു ഔണ്‍സിന് 1,945.20 നിലവാരത്തിലെത്തി. ഡോളര്‍ തളര്‍ച്ചനേരിട്ടതും കൊവിഡ് വാക്സിന്‍ വൈകുന്നതുമാണ് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധിക്കാനിടയാക്കിയത്.

Related Articles

Leave a Reply

Back to top button