Thiruvambady
തിരുവമ്പാടി വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ചു

തിരുവമ്പാടി: മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് ഓഫീസ് പ്രവർത്തനം നടത്തുന്നതിനും ജനാലകൾ വഴി ജീവനക്കാർക്ക് ജനങ്ങളോട് ആശയ വിനിമയം നടത്തുന്നതിനും പരിസരം ശുചിയാക്കേണ്ടത് അത്യാവശ്യമാണെന്ന വില്ലേജ് ഓഫീസറുടെ അഭ്യർത്ഥനമാനിച്ചാണ് കർഷക കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശൂചീകരണം നടത്തിയത്.
ശുചീകരണപ്രവർത്തി കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
കർഷകകോൺഗ്രസ്സ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ജുബിൻ മണ്ണുക്കുശുമ്പിൽ, തങ്കച്ചൻ മീൻപള്ളി, ബാബു പേക്കൂഴി, നാരായണൻ മുട്ടുച്ചിറ, ബോബൻ ഞ്ഞള്ളത്ത്, ബാബു മാളിയേക്കൽ, ലൂയിസ്, സണ്ണി തുണ്ടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.







