Mukkam
തൊണ്ടിമ്മൽ വനിതാ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തി ഉദ്ഘാടനം ചെയ്തു

കൊടുവള്ളി ബ്ലോക്ക് പഞ്ചായത് ഫണ്ട് ഉപയോഗിച്ച് തൊണ്ടിമ്മൽ അംഗൻവാടിയുടെ മുകളിൽ നിർമ്മിക്കുന്ന വനിതാ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തി ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റംല ഒ കെ എം കുഞ്ഞി നിർവഹിച്ചു.
ബ്ലോക്ക് മെമ്പർ ഏലിയാമ്മ ജോർജ് അധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ കെ ആർ ഗോപാലൻ സ്വാഗതം ആശംസിച്ചു, പി സിജു, അപ്പു പാറമണ്ണിൽ, എസ് ജയപ്രസാദ്, ഗോപിനാഥൻ മൂത്തേടം, ദിനേശൻ ഒഴലൂർ, ജോർജ് കുന്നുമ്മൽ, ദാമോദരൻ, പ്രേമ കുയിൽതൊടിക എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു







