പാസ്റ്റർ പി.എ.വി. സാം അന്തരിച്ചു

കൊച്ചി: അന്തർദേശീയ സുവിശേഷ പ്രഭാഷകനും ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് വെസ്റ്റ് ഏഷ്യൻ സൂപ്രണ്ടും ആയിരുന്ന റവ. പി.എ.വി. സാം (85) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് കാക്കനാട് സൺറൈസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
സംസ്കാരം പിന്നീട്.
1988 മുതൽ 12 വർഷം ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ ആയിരുന്നു.
ചർച്ച് ഓഫ് ഗോഡ് ഫീൽഡ് സെക്രട്ടറി, ഇവാഞ്ചലിസം ഡയറക്ടർ ഗവേണിങ് ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ചർച്ച് ഗ്രോത്ത് ഇന്റർനാഷണലിന്റെ ഏഷ്യൻ ലീഡർഷിപ്പ് അവാർഡ്, വേൾഡ് മിഷൻ ബോർഡിന്റെ എക്സലൻസി ഇൻ ലീഡർഷിപ്പ്, ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ മികച്ച ക്രൈസ്തവ നേതാവിനുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ആദ്യകാല പെന്തക്കോസ്ത് സഭാ നേതാവും പ്രസിദ്ധ ഉണർവ് പ്രസംഗകനുമായ എ.ആർ.ടി. അതിശയത്തിന്റെയും അന്നമ്മ സാമുവലിന്റെയും മകനാണ്.
ഭാര്യ: ഏലിയാമ്മ കോട്ടയം വാകത്താനം വെട്ടിയിൽ കുടുംബാംഗം.
മക്കൾ: റോയി സാമുവേൽ, റെനി സാമുവേൽ, പരേതനായ റെജി സാമുവേൽ.






