Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സംഗമം നടത്തി

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ തിരുവമ്പാടി ടൗണിൽ ഭരണഘടനാ സംരക്ഷണ സംഗമം നടത്തി .
ഇതോടനുബന്ധിച്ച് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത മനുഷ്യചങ്ങലയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും നടന്നു. അതിനുശേഷം നടന്ന പൊതു സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് ഗീത വിനോദ് അധ്യക്ഷതവഹിച്ചു ബാബു കെ പൈക്കാട്ട് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി .
വിവിധ കക്ഷി നേതാക്കളായ വി കെ പീതാംബരൻ, കെ എ അബ്ദുറഹ്മാൻ ,ജോയി മ്ലാങ്കുഴി,അബ്രഹാം മാനുവൽ, ജോളിജോസഫ് ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ടോമി കൊന്നക്കൽ, കെ ആർ ഗോപാലൻ ,സുഹറ മുസ്തഫ കൂടാതെ വിൽസൺ താഴത്തു പറമ്പിൽ ,റോബർട്ട് നെല്ലിക്ക തെരുവിൽ ,പുരുഷോത്തമൻ ,ഗണേഷ് ബാബു ,ജിജി ഇല്ലിക്കൽ ,അജിഷ് മുണ്ടേരി,പി ജെ കുര്യൻ തുടങ്ങിയവർ സംസാരിച്ചു.









