Mukkam

മുക്കം നഗരസഭ കബഡി മത്സരം സംഘടിപ്പിച്ചു

മുക്കം : മലയോരജനതയെ ആവേശത്തിലാഴ്ത്തി മുക്കം നഗരസഭയുടെ കബഡിമത്സരം. സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന പതിനൊന്നാമത് മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് മുക്കം നഗരസഭ അഖിലകേരള പുരുഷ-വനിത കബഡി ടൂർണമെൻറ് സംഘടിപ്പിച്ചത്.

കാസർകോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽനിന്നുള്ള 24 ടീമുകൾ ടൂർണമെൻറിൽ മാറ്റുരച്ചു. മണാശ്ശേരി ജിയുപി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിലെ കബഡി മാറ്റിൽ നടന്ന മത്സരം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്സൺ കെ.പി. ചാന്ദ്നി അധ്യക്ഷയായി.വനിതാവിഭാഗത്തിൽ നീലേശ്വരം ഗവ. ഹൈസ്കൂളും പുരുഷവിഭാഗത്തിൽ കുരുക്ഷേത്ര വെണ്ണക്കോടും ജേതാക്കളായി. പഴഞ്ഞി സ്പോർട്സ് അക്കാദമിയും യോക്കാ കാസർകോടും യഥാക്രമം രണ്ടാംസ്ഥാനം നേടി.

വിജയികൾക്ക് വയലിൽ വി. കുഞ്ഞാലി സ്മാരക ട്രാഫിയും കാഷ് പ്രൈസും നൽകി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ, കൗൺസിലർമാരായ എം.വി. രജനി, ജോഷില, കെ. ബിന്ദു, അശ്വതി സനൂജ്, വസന്തകുമാരി, എം.കെ. യാസിർ, യുവജനബോർഡ് അംഗം ദിപു പ്രേംനാഥ്, ഫയർ സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഗഫൂർ, എൻ. ചന്ദ്രൻ, കെ. മഞ്ജിത്ത് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button