Kerala

ഒമ്പത് ജില്ലകളില്‍ മുന്നറിയിപ്പ്; അടുത്ത മൂന്നുമണിക്കൂറിനിടെ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴ

തിരുവനന്തപുരം: കഴിഞ്ഞദിവസം സംസ്ഥാനത്ത് പല ജില്ലകളിലും ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയാണ് പെയ്തത്. അടുത്ത മൂന്നുമണിക്കൂറിനിടെ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും രാത്രി ശക്തമായ മഴ പെയ്തിരുന്നു. ചിലയിടങ്ങളില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.

Related Articles

Leave a Reply

Back to top button