Kodanchery

ഓൾ കേരള കാറ്റെർസ് അസോസിയേഷൻ മേഖലാ കൺവെൻഷൻ നടത്തി

കോടഞ്ചേരി:ഓൾ കേരള കാറ്റെർസ് അസോസിയേഷൻ (എ കെ സി എ ) താമരശ്ശേരി മേഖല കൺവെൻഷൻ കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ നടന്നു. താമരശ്ശേരി മേഖല പ്രസിഡന്റ്‌ ജസ്റ്റിൻ മാവറ അധ്യക്ഷത വഹിച്ചു. എ കെ സി എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജിജിൻ മത്തായി ഉദ്ഘാടനം ചെയ്തു. ഷാഹുൽ ഹമീദ്, പി സത്യൻ, ജാഫർ സാദിഖ്‌, പ്രേം ചന്ദ്, ജിഞ്ചു ജോസഫ്, നിഖിൽ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ഭക്ഷ്യ സുരക്ഷയെക്കുറിച്ചു കോടഞ്ചേരി ഹെൽത്ത് ഇൻസ്‌പെക്ടർ കിഷോർ കുമാർ ക്ലാസെടുത്തു. അനധികൃത കാറ്ററിങ്ങിനെതിരെ ശക്തമായ നടപടി വേണമെന്ന് യോഗം പ്രമേയം പാസാക്കി.

Related Articles

Leave a Reply

Back to top button