Kodanchery

കാൽനടയായി കാശ്മീരിൽ എത്തിയ സിവിന് കണ്ണോത്ത് ഇടവകയും,കെസിവൈഎമ്മും ആദരിച്ചു

കോടഞ്ചേരി: മാർച്ച് ആറാം തീയതി കോടഞ്ചേരിയിൽ നിന്ന് യാത്ര തുടങ്ങി 93 ദിവസമെടുത്ത് 3200 ഓളം കിലോമീറ്ററുകൾ നടന്ന് ശ്രീനഗറിൽ യാത്ര അവസാനിപ്പിച്ച് ഇന്നലെ കണ്ണോത്ത് തിരിച്ചെത്തിയ സിവിന് കണ്ണോത്ത് ഇടവക ആദരവ് നൽകി.

ഇടവക വികാരി ഫാദർ ഡൊമിനിക് തൂങ്കുഴിയുടെ നേതൃത്വത്തിൽ നടന്ന ആദരവ് അർപ്പിക്കൽ ചടങ്ങിൽ മാത്യു വടക്കേൽ, ജസ്റ്റിൻ ചക്കാലയിൽ, സജി പുതിയവീട്ടിൽ, ബാബു ചെണാൽ, ജോർജ് കുറുവാച്ചിറ, ജഫിൻ ചന്ദ്രൻകുന്നേൽ, ജോർജ് വടക്കേൽ എന്നിവർ സിവിന് അഭിനന്ദനം അറിയിച്ചു സംസാരിച്ചു.

കണ്ണോത്ത് ഇടവകയോടൊപ്പം, കെസിവൈഎം സംഘടനയും സിവിന് ഉപഹാരം അർപ്പിച്ചു.
ഇതുവരെ സപ്പോർട്ട് ചെയ്ത കൂടെ നിന്ന എല്ലാവർക്കും ചടങ്ങിൽ സിവിൻ നന്ദി അറിയിച്ചു.

Related Articles

Leave a Reply

Back to top button