Mukkam

എസ്‌.കെ പൊറ്റെക്കാട്ട് അനുസ്മരണം സംഘടിപ്പിച്ചു

മുക്കം: ബഹുസ്വരം സാംസ്കാരികകൂട്ടായ്മയും എം.എ.എം.ഒ ടി.ടി.ഐയും സംയുക്തമായി ലോകസഞ്ചാരിയും എഴുത്തുകാരനുമായ എസ്.കെ പൊറ്റെക്കാട്ട് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം എം.എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്തു.

ബഹുസ്വരം ചെയർമാൻ സലാം കാരമൂല അധ്യക്ഷത വഹിച്ച പരിപാടിയിൽ വി.എ റഷീദ്, എ.വി സുധാകരൻ, എൻ.കെ മുഹമ്മദ് സലിം, ഉമശ്രീ കിഴക്കുംപാട്ട്, മുക്കം വിജയൻ, ടി.പി അബ്ദുൽ അസീസ്, ജി അബ്ദുൽ അക്ബർ, എൻ.കെ ആബിദ്, എൻ അബ്ദുൽ സത്താർ, ജി.എൻ ആസാദ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button