Thiruvambady
തിരുവമ്പാടി സി ഐ ക്കു സസ്‌പെൻഷൻ

തിരുവമ്പാടി: മദ്യലഹരിയിൽ കാറോടിച്ച് അപകടംവരുത്തിയ തിരുവമ്പാടി ഇൻസ്പെക്ടർ ഷജു ജോസഫിന് സസ്പെൻഷൻ. കഴിഞ്ഞദിവസം വയനാട് കേണിച്ചിറ യിൽ ആണ് ഷജു ജോസഫ് ഓടിച്ച കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചത്.
സംഭവത്തിൽ ഷജു ജോസഫിനെതിരെ കേണിച്ചിറ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇൻസ്പെക്ട റെ സസ്പെൻഡ് ചെയ്തുകൊണ്ട് നോർത്ത് സോൺ ഐജി അശോക് യാദവ് ഉത്തരവിറക്കിയത്. ഇൻസ്പെക്ടർ ക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച് അന്വേഷിക്കാൻ കോഴിക്കോട് റൂറൽ എ എസ് പി എം പ്രദീപ് കുമാറിനെ ചുമതലപ്പെടുത്തി.







