Kerala

പൂച്ച കുറുകെ ചാടി! സഡന്‍ ബ്രേക്കിട്ട ലോറിയില്‍ ബൈക്കിടിച്ചു; അച്ഛനും മകനും ദാരുണാന്ത്യം

ആലപ്പുഴ: സഡന്‍ ബ്രേക്കിട്ട ലോറിയ്ക്ക് പിന്നില്‍ ബൈക്കിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. ആലപ്പുഴ കളപ്പുരയിലായിരുന്നു അപകടം. ബൈക്ക് യാത്രികരായ വാടക്കല്‍ സ്വദേശികളായ ബാബു (58) മകന്‍ അജിത് (29)എന്നിവരാണ് മരിച്ചത്. ഉച്ചക്ക് 1.45 ഓടെയായിരുന്നു സംഭവം.

ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറി പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് അപ്രതീക്ഷിതമായി സഡന്‍ ബ്രേക്കിട്ട് നിര്‍ത്തുകയായിരുന്നു,
തുടര്‍ന്ന് ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചാണ് അപകടം.

ബൈക്കിനു പിന്നിലായി വിവാഹ പാര്‍ട്ടി സഞ്ചരിച്ച മിനി ബസും വന്നിടിച്ചതോടെ അച്ഛനും മകനും തല്‍ക്ഷണം മരിച്ചു. അപകടത്തിന്റെ ആഘാതത്തില്‍ ബൈക്ക് ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ അവസ്ഥയില്‍ ആയിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഇരുവരെയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

ഗുരുതര പരിക്കേറ്റ വ്യക്തിയെ സ്ട്രെച്ചര്‍ പോലുമില്ലാതെ കൈയില്‍ എടുത്തുകൊണ്ടാണ് അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ചതെന്നാണ് പരാതി . മരിച്ച അജിത്തിന്റെ വിവാഹം ഏപ്രിലില്‍ നടക്കാനിരിക്കെ ആണ് അപകടം. ബാബുവും അജിത്തും കുത്തിയതോടുള്ള കുടുംബക്ഷേത്രത്തില്‍ പോകുകയായിരുന്നു.

Related Articles

Leave a Reply

Back to top button