Thiruvambady

ചെറുവളപ്പ് കോളനിക്ക് ട്രൈയിനേജ് നവീകരണവും നടപാതയും.50 ലക്ഷം രൂപ അനുവദിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 9 വാർഡിൽ ഉൾപ്പെട്ട ചെറുവളപ്പ് കോളനിക്ക് നടപാത നിർമ്മിക്കുന്നതിനും ട്രൈയിനേജ് നവീകരിക്കുന്നതിനും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി കൊടുത്തു.ഇതുപൂർത്തിയാകുന്നതോടുകൂടി ഇപ്പോൾ തകർന്നു കിടക്കുന്ന ട്രൈയിനേജ് നവീകരിച്ച് അതിനു മുകളിൽ കോൺക്രീറ്റ് സ്ലാവുകൾപാകി കോളനിക്കുള്ളിലൂടെ നട പാതപൂർത്തിയാകും.ഇതോടു കൂടി കാലങ്ങളായി കോളനിക്കാർ അനുഭവിച്ചിരുന്ന മലിനജലം പടർന്നൊഴുകുന്നതു മൂലമുള്ള ബുദ്ധിമുട്ടും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം ആവും.

വീടുകളിലേക്ക് കടന്നു പോകാൻ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടിനും പരിഹാരമാകും.പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ്റെ നേത്യത്വത്തിൽ വാർഡ് മെമ്പർ റംല ചോലക്കൽ, SC പ്രമോട്ടർ രതീഷ് കുമാർ, LSGD AE അഷ്റഫ്, തൊഴിലുറപ്പ്AE അമൽ, ഓവർസിയർ നജ്മ ഇക്ബാൽ, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ തുടങ്ങിയവർ പദ്ധതി പ്രദേശം സന്ദർശിച്ചു

Related Articles

Leave a Reply

Back to top button