പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വതി

കൊച്ചി: കേന്ദ്രസര്‍ക്കിരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. മാധ്യമ പ്രവര്‍ത്തകയായ റാണ അയ്യൂബ് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ് പാര്‍വതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
‘ജാമിയ ആന്‍ഡ് അലിഗഢ് തീവ്രവാദം’, എന്ന് കുറിച്ച പാര്‍വതി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് എന്ന വ്യക്തമാക്കുന്ന ഹാഷ്ടാഗുകളും പങ്കുവച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് ഗ്രനേഡ് പ്രയോഗിക്കുന്ന വീഡിയോയാണ് റാണ അയ്യൂബ് ട്വീറ്റ് ചെയ്തത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെയും കഴിഞ്ഞ ദിവസം പാര്‍വതി രംഗത്തുവന്നിരുന്നു. നട്ടെല്ലില്ലൂടെ ഭയം കയറി വരുന്നെന്നും ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നുമായിരുന്നു പാര്‍വതിയുടെ അന്നത്തെ ട്വീറ്റ്. നടി റിമ കല്ലിങ്കലും പൗരത്വ നിയമ ഭേദഗതിക്കെതിരെ രംഗത്തു വന്നിരുന്നു.






