Kerala

നവംബര്‍ 15 മുതല്‍ കോളേജുകള്‍ തുറക്കാന്‍ ആലോചന; അന്തിമ തീരുമാനം സര്‍ക്കാരിന്റേത്

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ കോളേജുകള്‍ തുറക്കാന്‍ സംസ്ഥാനത്ത് ആലോചന. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

നവംബര്‍ 15 മുതല്‍ കോളേജ് തുറക്കാമെന്നാണ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. കൊവിഡ് വിദഗ്ധ സമിതിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അനുമതിയോടെ മാത്രമേ കേളേജുകള്‍ തുറക്കൂ.

എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ നവംബര്‍ 15 മുതല്‍ കോളേജുകള്‍ തുറക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കോളേജുകള്‍ ഉള്‍പ്പെടെയുള്ള പല വിദ്യാഭ്യാസസ്ഥാപനങ്ങളും ഇപ്പോള്‍ കൊവിഡ് പ്രാഥമികതല ചികിത്സാ കേന്ദ്രങ്ങളാണ്.

Related Articles

Leave a Reply

Back to top button