Thamarassery
താമരശ്ശേരി ചുരത്തിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വളവിന് സമീപത്തെ കാടിനുള്ളിലായാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് കുറച്ചു ദിവസങ്ങൾ പഴക്കം ഉള്ളതായിട്ടാണ് പ്രാഥമിക നിഗമനം.
നിരീക്ഷണത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ദേശീയ പാതയിൽ നിന്നും നൂറ് മീറ്റർ അകലെയായി മൃതദേഹം കണ്ടെത്തിയത്. ഉടൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.






