Kerala

സമൂഹമാധ്യമങ്ങളിലെ പ്രചാരണം മര്യാദവിട്ടാൽ നടപടി; ആറുമാസം തടവും പിഴയും

തിരുവനന്തപുരം: മഹാമാരികാലമായതിനാൽ വലിയ യേ‍ാഗങ്ങളും കൺവെൻഷനുകളും തുടർച്ചയായ കൂട്ടംകൂടലുമെ‍ാന്നും പാടില്ലെന്നതിനാൽ, പെരുമാറ്റചട്ടത്തിന് വിരുദ്ധമായും അധിക്ഷേപങ്ങളും വഴിവിട്ട വാക്കുകളുമെ‍ാക്കെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാൽ, നടപടി പിന്നാലെ. ജാമ്യത്തിനുപേ‍ാലും ചിലപ്പേ‍ാൾ ബുദ്ധിമുട്ടും.

പ്രചാരണത്തിന്റെ തുടക്കം മുതൽ വേ‍ാട്ടെടുപ്പു ദിനംവരെയുള്ള ഒ‍ാൺലൈൻ സന്ദേശങ്ങളും ക്യാംപെയിനുകളും പരിശേ‍ാധിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ സെക്ടറൽ ഒ‍ാഫിസർമാരെ നിയമിച്ചു. സമൂഹമാധ്യമങ്ങളുടെ ഉപയേ‍ാഗം സംബന്ധിച്ച സുപ്രീംകേ‍ാടതി നിർദേശങ്ങൾ കൂടി അടിസ്ഥാനമാക്കിയാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

ഒ‍ാൺലൈൻ പ്രചാരണത്തിന്റെ മാനദണ്ഡം, നിയമസാധുത എന്നിവ പരിശേ‍ാധിച്ച് ഈ ഒ‍ാഫിസർമാർ കമ്മിഷനു റിപ്പേ‍ാർട്ടു നൽകും. പ്രധാനമായും റവന്യൂ വകുപ്പിലെ ഒ‍ാഫിസർമാരാണ് സെക്ടറൽ ഒ‍ാഫിസർമാർ. നിയമപരമല്ലാത്ത പ്രചാരണങ്ങളെക്കറിച്ച് ആദ്യം പെ‍ാലീസിനെ വിവരമറിയിക്കണമെന്നാണ് ഇവർക്ക് കമ്മിഷൻ നിർദേശം.

പ്രചാരണം സംബന്ധിച്ച തർക്കങ്ങൾ ചർച്ച ചെയ്തു തീർക്കുക, പേ‍ാളിങ് സ്റ്റേഷനിലെ ആവശ്യങ്ങൾ പരിഹരിക്കുക, വേ‍ാട്ടെടുപ്പ് കേന്ദ്രങ്ങളിലെ ഉദ്യേ‍ാഗസ്ഥരുടെ പ്രവർത്തനം നിരീക്ഷിക്കൽ എന്നിവയും ഈ ഉദ്യേ‍ാഗസ്ഥരുടെ ചുമതലയാണ്. സെക്ടറൽ ഒ‍ാഫിസർമാർ കൂടാതെ, അസിസ്റ്റന്റ് കലക്ടർ, ഡപ്യൂട്ടി കലക്ടർ, സബ് കലക്ടർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാതല സ്ക്വാഡുകളും, തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് സ്ക്വാഡുകളും സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങളും അനുബന്ധവിഷയങ്ങളുടെയും നിയമസാധുത പരിശേ‍ാധിക്കും.

മൈക്ക് അനൗൺസ്മെന്റുകൾ വർധിക്കുമെന്നതിനാൽ, അതിന്റെ ഉപയേ‍ാഗവും രേ‍ാഗപ്രതിരേ‍ാധ ചട്ടമനുസരിച്ചുള്ള യേ‍ാഗങ്ങളും, ബാനറുകളും, ഫ്ലക്സും. ചുവരെഴുത്തും പരിശേ‍ാധിക്കാനും നടപടിക്കും സ്ക്വാഡിന് അധികാരമുണ്ട്.

ആറുമാസം തടവും പിഴയും

  • പേ‍ാസ്റ്ററുകളും ഫ്ലക്സുകളും ലഘുലേഖകളും തയാറാക്കുന്നതിന് മുൻപ്, പ്രിന്റിങ് സ്ഥാപനത്തിന്റെ ഉടമ നിശ്ചിത ഫേ‍ാറത്തിൽ പ്രഖ്യാപനം തയാറാക്കണം. അതിൽ രണ്ടുപേർ സാക്ഷ്യപ്പെടുത്തണം.
  • അച്ചടികഴിഞ്ഞശേഷം, ഈ പ്രഖ്യാപനത്തിനെ‍ാപ്പം അച്ചടിരേഖയുടെ പകർപ്പ് ഉൾപ്പെടെ ഉടമ നിശ്ചിതഫേ‍ാറത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യേ‍ാഗസ്ഥന് നൽകണം. വ്യവസ്ഥ ലംഘിച്ചാൽ ശിക്ഷ ഉറപ്പ്.
  • പെ‍ാതുസ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തടസമില്ലെങ്കിൽ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും അതിന് തുല്യ അവസരം നൽകണം. ചെലവ് തുക സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും. 
  • അനുമതിയില്ലാത്ത പെ‍ാതുസ്ഥലങ്ങളിൽ ഒരുതരത്തിലുള്ള പ്രചാരണവും പാടില്ല. വ്യവസ്ഥകൾക്ക് വിരുദ്ധമായി തിരഞ്ഞെടുപ്പ് സാമഗ്രികൾ നിർമിച്ച് പ്രചരിപ്പിച്ചാൽ ആറുമാസം തടവും 2,000 രൂപ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയുമാണ് ശിക്ഷ.

Related Articles

Leave a Reply

Back to top button