Kodanchery

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് സമ്മേളനം നടത്തി

കോടഞ്ചേരി: മലയോര കർഷകരെ ദോഷകരമായി ബാധിക്കുന്ന ബഫർസോൺ പ്രശ്നം, വന്യമൃഗശല്യം എന്നീ പ്രശ്നങ്ങൾ സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും, പെൻഷൻ പരിഷ്കരണ കുടിശ്ശികയും, മൂന്ന് ഗഡു ക്ഷാമ ആശ്വാസവും എത്രയും വേഗം അനുവദിക്കണമെന്നും, യോഗം ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡന്റ് ജോസഫ് മുട്ടത്ത് പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. 75 വയസ്സായ 20 പെൻഷൻകാരെ ആദരിച്ചു.

പാവപ്പെട്ടവരെ സഹായിക്കുന്ന പദ്ധതി ആയ കൈത്താങ്ങ് 2022 കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വിജയ് തോമസ് വിതരണം ചെയ്തു. ജോസ് മാത്യു, തോമസ് മലാന, ദേവസ്യ തെങ്ങിൻതോട്ടത്തിൽ, മത്തായി പുതുപ്പള്ളി, ഷിബിച്ചൻ മാത്യു, ജോസഫ് കല്ലംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button