Thiruvambady
ഹിൽ ഹൈവേ തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ പ്രവർത്തി ആരംഭിച്ചു

തിരുവമ്പാടി: മലയോര ഹൈവേ ഒന്നാം ഘട്ട പ്രവ്യത്തിയുടെ ഭാഗമായി തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ വരുന്ന ഇലന്തുകടവ് മുതൽ മഞ്ഞകടവ് പാലം വരെയുള്ള റീച്ചിൻ്റെ പ്രവ്യത്തി തുടങ്ങി.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഏറ്റെടുത്ത ഈ പ്രവ്യത്തിഅതിവേഗംമുന്നേറികൊണ്ടിരിക്കുകയാണ്.ഈ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, വാർഡ് മെമ്പർ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ 7-ാം വാർഡ് മെമ്പർ വിൽസൺ താഴത്തുപറമ്പിൽ, റോയി റ്റി ഓണാട്ട്,ബെന്നിമണിമലതറപ്പേൽ,ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ജീവനക്കാർ എന്നിവർ നേത്യത്വം കൊടുത്തു.







