Mukkam

തോട്ടം മേഖലയിലെ കൂലിവർദ്ധനവിലെ ആശങ്കകൾപരിഹരിക്കാൻ ആവശ്യപ്പെട്ട് INTUC തിരുവമ്പാടി എസ്റ്റേറ്റ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

മുക്കം :കഴിഞ്ഞ ദിവസം മന്ത്രിയുടെ നേതൃത്വത്തിൽ എ. പി .കെ പ്രതിനിധികളും യൂണിയൻ നേതാക്കന്മാരും നടത്തിയ ചർച്ചയിൽ വളരെ കുറഞ്ഞ കൂലി വർദ്ധനവാണ് മന്ത്രി മുന്നോട്ടുവെച്ചത്
ഇത് അംഗീകരിക്കാതെ INTUC യൂണിയൻ നേതൃത്വം തയ്യാറാവാതെ ഇറങ്ങിപ്പോന്നു ഇതിൽ തന്നെ മുൻകാലപ്രാബല്യമായ
2018 ജനുവരി മുതലുള്ള കൂലി വർദ്ധനവ് വെട്ടിക്കുറച്ച് 2019 ജനുവരി മുതലേ നടപ്പിലാക്കാൻ കഴിയുകയുള്ളൂ എന്ന മന്ത്രിയുടെ തീരുമാനത്തെ ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.

INTUC ജില്ലാ സെക്രട്ടറി കലകൊമ്പൻ മുഹമ്മദ് ഉദ്ഘാടനം ചെയ്ത മാർച്ചിന് ജബ്ബാർ TP,
നജ്മുദ്ദീൻ K,
c കരീം,
CP വേണുദാസൻ,
നസീർ കല്ലുരുട്ടി,
BM മോഹനൻ,
പാലോളി മുസ്തഫ,
രാമചന്ദ്രൻ, തുടങ്ങിയവർ നേതൃത്വം നൽകി. പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

*_🔊 News World Thiruvambady_*

Related Articles

Leave a Reply

Back to top button