Kerala

ജീവനക്കാര്‍ക്ക് കൊവിഡ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് വിലക്ക്

തൃശ്ശൂര്‍: ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് വിലക്ക്. പൂജകളും ചടങ്ങുകളും മുടക്കമില്ലാതെ നടക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ക്ഷേത്ര പരിസരം നിയന്ത്രിത മേഖലയാക്കി.

കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ 22 ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 153 ജീവനക്കാര്‍ക്ക് ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 22 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ച ജീവനക്കാരുടെ എണ്ണം 46 ആയി ഉയര്‍ന്നു.

ക്ഷേത്ര പരിസരം കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നും ജീവനക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്തും.

Related Articles

Leave a Reply

Back to top button