Kerala
24 മണിക്കൂറുമുള്ള ആര്‍ടിജിഎസ് നിലവില്‍ വന്നു… ഇനി തല്‍സമയം കോടികള്‍ കൈമാറാം

രണ്ടുലക്ഷം രൂപയ്ക്കുമുകളില്‍ എത്ര തുക വേണമെങ്കിലും ഇനി സമയം നോക്കാതെ കൈമാറാം. അതിനുള്ള ഡിജിറ്റല്‍ സംവിധാനമായ ആര്‍ടിജിഎസ് സംവിധാനം തിങ്കളാഴ്ച മുതല്‍ 365 ദിവസവും 24 മണിക്കൂറും ലഭ്യമായി.
വിശദാംശങ്ങളറിയാം
- തത്സമയം ഏതുബാങ്ക് അക്കൗണ്ടിലേയ്ക്കും തത്സമയം പണമയക്കാന്‍ കഴിയുന്നതാണ് റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മന്റ് സിസ്റ്റ്ം(ആര്‍ടിജിഎസ്).
- ആര്‍ടിജിഎസ് വഴി എത്രതുക കൈമാറിയാലും സര്‍വീസ് ചാര്‍ജ് ഇല്ല.
- തിങ്കള്‍ മുതല്‍ ഞായര്‍വരെ 24മണിക്കൂറും ഇടപാട് നടത്താം.
- മൊബൈല്‍ ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവവഴി ഓണ്‍ലൈനായും ബാങ്കിന്റെ ശാഖവഴി ഓഫ്‌ലൈനായും ഈസംവിധാനംവഴി പണം കൈമാറാം.
- ചുരുങ്ങിയ ഇടപാടുതുക രണ്ടുലക്ഷമാണ്. കൂടിയത തുകയ്ക്ക് പരിധിയില്ല. രണ്ടു ലക്ഷം രൂപയ്ക്കുതാഴെയാണെങ്കില്‍ എന്‍ഇഎഫ്ടി സംവിധാനം വഴിയാണ് ഇടപാട് നടത്തേണ്ടത്.
- 2004 മാര്‍ച്ചിലാണ് ആര്‍ജിടിഎസ് സംവിധാനം രാജ്യത്ത് ആദ്യമായി നിലവില്‍വന്നത്. സമയപരിധിയോടെയായിരുന്നു നാലു ബാങ്കുകള്‍ക്ക് തുടക്കത്തില്‍ ഈസേവനം നല്‍കാന്‍ കഴിഞ്ഞിരുന്നത്.
- നിലവില്‍ 237 ബാങ്കുകളില്‍ ഈസേവനം ലഭിക്കും.
ആര്‍ജിടിഎസ് വഴി ദിവസം ആറുലക്ഷത്തിലേറെ ഇടപാടുകളാണ് നടക്കുന്നത്. മൂല്യമാകട്ടെ നാലുലക്ഷം കോടിയിലേറെയും.






