AnakkampoyilCharamam
ആനക്കാംപൊയിൽ നെടുമലക്കുന്നേൽ ജോൺസന്റെ ഭാര്യ ലിനറ്റ് നിര്യാതയായി

തിരുവമ്പാടി: ആനക്കാംപൊയിൽ നെടുമലക്കുന്നേൽ ജോൺസന്റെ (പാലാ ജോൺസൺ – അനുരാഗ് ഭാരത് ഗ്യാസ് ഏജൻസി ജീവനക്കാരൻ) ഭാര്യ ലിനറ്റ് (43) അന്തരിച്ചു.
സംസ്കാരം നാളെ (16-12-2020-ബുധൻ) വൈകുന്നേരം 04:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.
ആനക്കാംപൊയിൽ മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ അദ്ധ്യാപികയാണ്.
മക്കൾ: ലിജോ ( നഴ്സിങ്ങ് വിദ്യാർത്ഥി – ബംഗളൂരു.), ലിജിന (ഡിഗ്രി വിദ്യാർത്ഥിനി – കട്ടപ്പന).
ആനക്കാംപൊയിൽ കൂട്ടുങ്കൽ സെബാസ്‌റ്റ്യന്റേയും ചിന്നമ്മയുടേയും മകളാണ് ലിനറ്റ്.
ഇന്നലെ വോട്ടുചെയ്ത ശേഷം വീട്ടിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
ലിനറ്റിന്റെ അവയവങ്ങൾ കുടുംബാംഗങ്ങൾ പലർക്കായി ദാനം ചെയ്തു.






