Thiruvambady
തിരുവമ്പാടിയിൽ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ കേരള കർഷക യൂണിയൻ പ്രതിഷേധ ധർണ

തിരുവമ്പാടി- കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ കേരള കർഷക യൂണിയൻ (എം) ദേശീയ കർഷക ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രതിഷേധ ധർണ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് ഉദ്ഘാടനം ചെയ്തു. മാണി വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു.
ജെമീഷ് ഇളംതുരുത്തിൽ, അഗസിൻ ചെമ്പു കെട്ടിക്കൽ, ബേബി തടത്തിൽ, വിനോദ് കിഴക്കയിൽ, ഫൈസൽ ചാലിൽ, മാത്യു ചെമ്പോട്ടി,സണ്ണി പുതുപറമ്പിൽ, വിൽസൺ താഴത്ത്പറമ്പിൽ,സിജോ വടക്കേൻതോട്ടം,
മാത്യൂ കൊരട്ടിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.







