തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്

കോവിഡ് 19 സെൻ്റിനൽ സർവ്വെലൻസിൻ്റെ ഭാഗമായി നാളെ (15-01-2021- വെള്ളി )
കുടുംബആരോഗ്യ കേന്ദ്രം തിരുവമ്പാടിയുടെ നേതൃത്വത്തിൽ സേക്രഡ് ഹാർട്ട് പാരിഷ് ഹാളിൽ വെച്ച് ആന്റീജൻ ടെസ്റ്റ്/RTPCR നടക്കുന്നതാണ്.
പ്രാഥമിക ലക്ഷണങ്ങൾ ഉള്ളവരും , പോസിറ്റീവ് കേസുമായി സമ്പർക്കം പുലർത്തി ഒരാഴ്ചയായവരും
പൊതു സമൂഹവുമായി ഏറ്റവും കൂടുതൽ സമ്പർക്കം പുലർത്തി വരുന്ന വ്യാപാരി സുഹൃത്തുക്കൾ , പൊതുപ്രവർത്തകർ, വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ, വിദേശ രാജ്യങ്ങൾ , ഇതര സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തി 7 ദിവസം ക്വാറൻ്റയിൻ പൂർത്തിയാക്കിയവരും, ആശുപത്രികളിൽ സർജറിപോലുള്ള അവശ്യ കാര്യങ്ങൾക്ക് ടെസ്റ്റ് വേണ്ടവരും , പരീക്ഷ അതുപോലെ ഉപരിപoനങ്ങൾക്ക് ടെസ്റ്റ് അത്യാവശ്യമായി വരുന്ന വിദ്യാർത്ഥികളും ഇന്ന് (14-01-2021- വ്യാഴം) ഉച്ചക്ക് മുൻപായി തിരുവമ്പാടി ആരോഗ്യ കേന്ദ്രത്തിലെ പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.







