Adivaram

ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാൾ മരണപ്പെട്ടു

അടിവാരം : ചുരം 5നും 6നും ഇടയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ പിക്കപ്പ് വാനില്‍ ഉണ്ടായിരുന്ന കൊയിലാണ്ടി സ്വദേശി കുമാരൻ (60)എന്ന ആൾ മരണപ്പെട്ടു.

​അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ച കുമാരന്റെ മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button