Thiruvambady

റിപ്പബ്ലിക് ദിനത്തിൽ കർഷക ഐക്യദാർഢ്യ വാഹനജാഥ സംഘടിപ്പിക്കുന്നു

തിരുവമ്പാടി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടത്തുന്ന കർഷക ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കർഷകശബ്ദം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ആനക്കാംപൊയിലിൽ നിന്നും കോടഞ്ചേരിയിൽ നിന്നുമായി തിരുവമ്പാടിയിലേക്ക് കർഷക ഐക്യദാർഢ്യ വാഹനജാഥ സംഘടിപ്പിക്കുന്നു.

കർഷക വിരുദ്ധവും ജനവിരുദ്ധവുമായ കരിനിയമങ്ങൾ പിൻവലിക്കുക എന്ന ജനകീയാവശ്യമുയർത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന പ്രസ്തുത റാലിയിൽ പങ്കെടുക്കാൻ രാഷ്ട്രീയ – ജാതി- മത താത്പര്യങ്ങൾക്കതീതമായി എല്ലാവരുടേയും പിന്തുണ സംഘാടകർ അഭ്യർഥിച്ചു. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഇന്ന് വൈകിട്ട് നാലുമണിക്ക് മുമ്പായി ആനക്കാംപൊയിൽ അങ്ങാടിയിലോ കോടഞ്ചേരി സ്കൂൾ ഗ്രൗണ്ടിന് മുന്നിലായോ എത്തിച്ചേരണമെന്നും സംഘാടകർ അറിയിച്ചു.

Related Articles

Leave a Reply

Back to top button