Thiruvambady

കെ വി വി ഇ എസ് തിരുവമ്പാടി യൂണിറ്റ് യൂത്ത് വിംഗിന് പുതിയ ഭാരവാഹികൾ

തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് തിരുവമ്പാടി യൂണിറ്റ് വാർഷിക ജനറൽ ബോഡിയും, 2022-24 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തിരുവമ്പാടി വ്യാപാര ഭവനിൽ നടന്നു.

പുതിയ യൂത്ത് വിംഗ് ഭാരവാഹികളായി ഗിരീഷ്. വി പ്രസിഡണ്ടായും, അനൂപ് ജനറൽ സെക്രട്ടറിയായും, ആൽബിൻ ട്രഷറർറായും തെരഞ്ഞെടുക്കപ്പെട്ടു.

കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി സലീം രാമനാട്ടുകര ജനറൽ ബോഡി ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ തോമസ്, യൂത്ത് വിംഗ് ജില്ലാ ട്രഷറർ മുർത്താസ് അലി, യൂണിറ്റ് ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, ട്രഷറർ അബ്ദുൽ ഗഫൂർ, വനിതാ വിംഗ് പ്രസിഡന്റ് വിജയമ്മ വിജയൻ എന്നിവർ പങ്കെടുത്തു.

യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് നദീർ.ടി.എ, അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സൂരജ് കൊട്ടാരം റിപ്പോർട്ട് അവതരിപ്പിച്ചു ട്രഷറർ എം. സന്തോഷ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സലിം രാമനാട്ടുകര, ജിജി കെ തോമസ്, മുംതാസ് അലി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button