90 ദിവസം നീണ്ടുനിന്ന വിമുക്തി തീവ്രയക്ഞ പരിപാടി സമാപിച്ചും

തിരുവമ്പാടി : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ വിമുക്തി ക്യാമ്പയിന്റെ താമരശ്ശേരി താലൂക്ക് തല സമാപന സമ്മേളനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുരളീധരൻ കെ കെ സ്വാഗതവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി റ്റി അഗസ്റ്റ്യൻ അധ്യക്ഷത വഹിച്ചു .ബഹുമാനപ്പെട്ട എംഎൽഎ ജോർജ്ജ് എം തോമസ് ഉദ്ഘാടനം ചെയ്തു .
ലഹരി വിരുദ്ധ ക്ലാസ് എക്സൈസ് ഇൻസ്പെക്ടർ മുരളീധരൻ കെ കെ സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജു സി കെ , മിനി എന്നിവർ ക്ലാസെടുത്തു .
പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് പ്രിവന്റീവ് ഓഫീസർമാരായ റ്റി കെ സഹദേവൻ, പി കെ അനിൽകുമാർ, കെ പി രാജൻ സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജു സി ജെ, ബിനി, ക്രിഷ്ണൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത വിനോദ് മെമ്പർമാരായ കെ ആർ ഗോപാലൻ, സുഹറ മുസ്തഫ, ഹാജിറ കമ്മിയിൽ, റംല ചോലക്കൽ, സബിത സുബ്രമണ്യൻ, ഗീത പ്രശാന്ത്, ബിന്ദു ജയിംസ് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിനുശേഷം മജിഷ്യൻ രാജീവ് മേൻമുണ്ട ലഹരി വിരുദ്ധ മാജിക്‌ഷോ അവതരിപ്പിച്ചു.









