Kerala

പിടിച്ചുനിർത്തിയില്ലെങ്കിൽ വ്യാപനം കൂടും; വരാനിരിക്കുന്നത് തിരഞ്ഞെടുപ്പും പൊതുപരീക്ഷയും

രാജ്യത്തെ ആദ്യകോവിഡ് കേസ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത് ഒരുവര്‍ഷമാകുമ്പോള്‍, പ്രതിദിനം ഒരുലക്ഷം കോവിഡ് പരിശോധനക്കൊരുങ്ങി കേരളം. എന്നാല്‍ ടെസ്റ്റുകള്‍ക്കൊപ്പം നിയന്ത്രണങ്ങളും കര്‍ശനമാക്കും. അതോടൊപ്പം വിശദമായ പഠനം ആവശ്യമാണെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.  

കണക്കുകള്‍ ആശങ്കപ്പെടുത്തുമ്പോഴും ടെസ്റ്റ് വര്‍ധിപ്പിച്ച് കോവിഡിനെ നിയന്ത്രിക്കാം എന്ന ആത്മവിശ്വാത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ കോണ്‍ടാക്ട് ട്രേസിംങ് ഉള്‍പ്പെടെയുള്ള നടപടികള്‍ തിരികെ കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ക്വാറന്‍റീനും ഫലപ്രദമാകണം.

ആള്‍ക്കൂട്ടനിയന്ത്രണത്തിനാവണം ഈ ഘട്ടത്തില്‍പ്രാധാന്യം നല്‍കേണ്ടതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഒപ്പം മാസ്ക്ക് ഉപയോഗം കര്‍ശനമാക്കണം. ആരോഗ്യ അവബോധമുള്ള കേരളത്തില്‍ കേസുകള്‍ പെരുകുമ്പോഴും കര്‍ഷക സമരം ഉണ്ടായ ഡെല്‍ഹി ഉള്‍പ്പെടെ വന്‍ആള്‍ക്കൂട്ടമുണ്ടായ പലസംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണ വിധേയമാണ്. ഇത് പരിശോധിക്കുകയും പഠിക്കുകയും വേണമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ ഘട്ടത്തില്‍ കേസുകള്‍ പിടിച്ചു നിർത്തിയില്ലെങ്കില്‍ വരാനിരിക്കുന്ന മാസങ്ങളില്‍ പൊതുപരീക്ഷകളും തിരഞ്ഞെടുപ്പു പ്രചരണവും എല്ലാം രോഗവ്യാപനത്തിന് ഇടയാക്കിയേക്കും. വാക്സിനേഷന്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യവും ശക്തമാണ്. 

Related Articles

Leave a Reply

Back to top button