Kozhikode

ഓട്ടോ ഡ്രൈവറുടെ നന്മ മുഖം: ദമ്പതികള്‍ മറന്നു വെച്ച 31,500 രൂപ തിരിച്ചേല്‍പ്പിച്ച് മാതൃകയായി

കോഴിക്കോട്: യാത്രക്കിടെ ദമ്പതികള്‍ ഓട്ടോയില്‍ മറന്നു വെച്ച 31,500 രൂപ തിരിച്ചേല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി. ഓട്ടോ ഡ്രൈവര്‍ കൊമ്മേരി സ്വദേശി ഐപ്പുറത്ത് ശിവദാസന്‍ ആണ് പൊലീസുകാരുടെ സാന്നിധ്യത്തില്‍ പണം ഉടമയ്ക്ക് തിരികെ ഏല്‍പ്പിച്ച് മാതൃകയായത്.

പട്ടാമ്പി മുതുവല്ല സ്വദേശി പാലത്തി തൊടി സുരേന്ദ്രനും ഭാര്യയുമാണ് ഇന്നലെ ഉച്ചയ്ക്ക് പണം ഓട്ടോയില്‍ മറന്നു വെച്ചത്. എസ്എം സ്ട്രീറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോഴായിരുന്നു പണം ഓട്ടോയില്‍ മറന്നു വെച്ചത്.

പിന്നീട് ഇവര്‍ പുതിയസ്റ്റാന്റ് പരിസരത്തെ പൊലീസ് എയ്ഡ് പോസ്റ്റില്‍ വിവരം അറിയിച്ചു. അപ്പോഴേക്കും ശിവദാസന്‍ പണം കണ്‍ട്രോള്‍ റൂമില്‍ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ റൂം എസ് ഐ മാരായ രാജേന്ദ്ര രാജ, അഖി, ഉണ്ണികൃഷ്ണന്‍, പൊലീസുകാരായ വിജയശ്രീ, ജയേഷ്, അഭിലാഷ് ജിഎസ് എന്നിവരുടെ സാന്നിധ്യത്തില്‍ ശിവദാസന്‍ സുരേന്ദ്രന് പണം തിരികെ ഏല്‍പ്പിച്ചു.

Related Articles

Leave a Reply

Back to top button