CharamamKodanchery

പൊള്ളലേറ്റ് വിദ്യാർത്ഥിനി മരിച്ചു

കോടഞ്ചേരി: കണ്ണോത്ത് പടപ്പനാനിക്കൽ സെബാസ്റ്റ്യൻ്റെ മകൾ ഡെൽന മരിയ സെബാസ്റ്റ്യൻ (13) ആണ് മരണപ്പെട്ടത്.

മാതാവ് മിനി ഇസ്രായേലിൽ ജോലി നോക്കുകയാണ്.

കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഇന്നലെ ഉച്ചക്ക് ഒന്നരക്ക് വീട്ടിലെ ഗ്യാസ് സ്റ്റൗവിൽ നിന്നും വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റതിനെ തുടർന്ന്‌ ചികിത്സയിലായിരുന്നു.

ഇന്നു പുലർച്ചെ ആറു മണിയോടെയാണ് മരണം സംഭവിച്ചത്. ഏക മകളാണ്.

സംസ്കാരം ഇന്ന് (30-01-2021- ശനി) വൈകുന്നേരം 03:00- മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.

Related Articles

Leave a Reply

Back to top button