മുക്കം നഗരസഭയേയും തിരുവമ്പാടി പഞ്ചായത്തിനേയും ബന്ധിപ്പിച്ച് റെഗുലേറ്റര്‍ കം ബ്രിഡ്ജ്

കോഴിക്കോട് മുക്കം നഗരസഭയേയും തിരുവമ്പാടി പഞ്ചായത്തിനേയും ബന്ധിപ്പിച്ച് തൊണ്ടിമ്മല്‍ കടവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് വരുന്നു. 16 കോടി രൂപ ചെലവിട്ടാണ് പദ്ധതി. വിശദമായ പദ്ധതി തയാറാക്കി സര്‍ക്കാറിനു സമര്‍പ്പിക്കാനുള്ള തയാറെടുപ്പ് തുടങ്ങിയതായി എം.എല്‍.എ. ജോര്‍ജ് എം.തോമസ് പറഞ്ഞു.
ഇരുവഴിഞ്ഞി പുഴയുടെ കുറുകെയാണ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുക.ജലസേചനം, കുടിവെള്ളം, കൃഷി, യാത്രാസൗകര്യം എന്നിവ ലക്ഷ്യമിട്ടാണിത്.വെള്ളപൊക്കം ഉണ്ടാകുന്ന സമയങ്ങളില്‍ യാത്രാ തടസം ഉണ്ടാവാതിരിക്കാന്‍ കൂടുതല്‍ ഉയര്‍ത്തിയാകും നിര്‍മിക്കുക.
നാലു മീറ്റര്‍ ഉയരത്തില്‍ ഷട്ടര്‍ നിര്‍മിക്കും.റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യമായാല്‍ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. പദ്ധതിയുടെ വിശദമായ എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ ഉടന്‍ ഭരണാനുമതി ലഭിച്ചേക്കുമെന്നും എം.എല്‍.എ ജോര്‍ജ് എം.തോമസ് പറഞ്ഞു.






