Kerala

കൊവിഡ് വാക്സിൻ ഡ്രൈ റൺ നാളെ നാല് ജില്ലകളിൽ; സ്ഥലം, സമയം എന്നിവ വിശദീകരിച്ച് ആരോ​ഗ്യ മന്ത്രി

കേരളത്തിലെ നാല് ജില്ലകളിൽ നാളെ കൊവിഡ് വാക്സിൻ ഡ്രൈ റൺ നടക്കും. തിരുവനന്തപുരം, പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ഡ്രൈ റൺ നടക്കുന്നത്.

തിരുവനന്തപുരത്ത് പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി എന്നിവിടങ്ങളിൽ ഡ്രൈ റൺ നടക്കും. ഇടുക്കിയിൽ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ഡ്രൈ റൺ നടക്കും.

രാവിലെ 9 മുതൽ 11 മണി വരെയാണ് ഡ്രൈ റൺ. ഡ്രൈ റൺ നടക്കുന്ന ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതമാണ് ഡ്രൈ റണിൽ പങ്കെടുക്കുക.

നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ഉൾപ്പെടെയുള്ള കോവിഡ് വാക്‌സിനേഷൻ നൽകുന്ന നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണ് ഡ്രൈ റൺ നടത്തുക. വാക്‌സിൻ കാരിയർ ഉൾപ്പെടെയുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button