Kodiyathur

ദേശീയ പഞ്ചായത്തീരാജ് ദിനചാരണം നടത്തി

കൊടിയത്തൂർ: നെഹ്‌റു യുവകേന്ദ്ര കോഴിക്കോടും മജെസ്റ്റിക് ക്ലബ്‌ കൊടിയത്തൂരും സംയുകതമായി ദേശീയ പഞ്ചായത്തീരാജ് ദിനചാരണം നടത്തി. 
ഇന്ന് കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് ഹാളിൽ നടത്തിയ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഷംലൂലത്ത് ഉദ്ഘാനം ചെയ്തു. 

അബ്ദുൽ അസീസ് മാസ്റ്റർ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ അഡ്മിനിസ്ട്രേഷൻ) മുഖ്യ പ്രസംഗം നടത്തി, പഞ്ചായത്തീരാജ് ഇന്ത്യയിൽ രൂപീകൃതമായതും നിലവിലെ സാഹചര്യവും അബുദുൽ അസീസ് സംവദിക്കുകയുണ്ടായി. 

നെഹ്‌റു യുവ കേന്ദ്രയുടെ കീഴിൽ രാജ്യത്തെ എല്ലാ ജില്ലകളും പഞ്ചായത്തീരാജ് ദിനാചാരണം നടത്തുന്നുണ്ട്. കൊടിയത്തൂർ കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ ഷറഫുദ്ധീൻ കിസാൻ ക്രെഡിറ്റ്‌ കാർഡിനെ കുറിച്ച് പരിപാടിയിൽ പങ്കെടുത്തവർക്ക് അവബോധമുണ്ടാക്കി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബാബു പോലുകുന്ന് അധ്യക്ഷത വഹിച്ച പരിപാടിയിൽ NYK വോളണ്ടിയർ ശരത് പന്നിക്കോട് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഫസൽ കൊടിയത്തൂർ, ശിഹാബ് മാട്ടുമുറി, ടി.കെ അബൂബക്കർ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, സി.ഡി.എസ് ചെയർ പേഴ്സൺ ആബിദ, ക്ലബ്‌ ഭാരവാഹികളായ മുജീബ് കുയ്യിൽ, റിനീഷ് കളത്തിങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു. 

പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആയിശ ചേലപുറത്ത്, സീനത്ത്, മറിയം കുട്ടി ഹസൻ, ഫാത്തിമ, ക്ലബ് അംഗംങ്ങളായ അഷ്റഫ് കെ.പി, റിയാസ് കെ.കെ, സുഹൈർ എൻ കെ, മുഹ്സിൻ കെ, അഫ്സൽ, നൗഫൽ, മുനീർ എന്നിവർ നേതൃത്വം നൽകി.പരിപാടിയിൽ നാല്പതോളം പേർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button