Kodiyathur

ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി.

കൊടിയത്തൂർ : ആരോഗ്യപ്രവർത്തകർ മഴക്കാലപൂർവ രോഗപ്രതിരോധനടപടികൾ കർശനമാക്കി. വ്യാഴാഴ്ച ഗ്രാമപ്പഞ്ചായത്തിലെ കൊടിയത്തൂർ, ചുള്ളിക്കാപ്പറമ്പ്, പന്നിക്കോട് എന്നീ സ്ഥലങ്ങളിൽ ചെറുവാടി സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി.

പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഒട്ടേറെസ്ഥാപനങ്ങൾ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ലെനിമോൾ മാത്യു, പബ്ലിക് ഹെൽത്ത് നഴ്സ് പ്രേമജം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപിക എന്നിവർ പരിശോധനയിൽ പങ്കെടുത്തു

Related Articles

Leave a Reply

Back to top button