Thiruvambady

മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്ക് കൈത്താങ്ങായി ബസ് ജീവനക്കാരുടെ രണ്ടാം ഘട്ടം കാരുണ്യയാത്ര സംഘടിപ്പിച്ചു; ഒന്നാംഘട്ടത്തിൽ സമാഹരിച്ചത് എട്ട് ലക്ഷത്തിലധികം രൂപ

തിരുവമ്പാടി: ജനിതക രോഗം ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി തിരുവമ്പാടിയിൽ ബസ് ജീവനക്കാരുടെ നേതൃത്വത്തിൽ രണ്ടാംഘട്ട കാരുണ്യയാത്ര സംഘടിപ്പിച്ചു. ‘കൂടെയുണ്ട് കേരളം, ഒപ്പമുണ്ട് ഞങ്ങളും’ എന്ന സന്ദേശമുയർത്തി ഇന്നലെ നവംബർ 9 തിങ്കളാഴ്ച തിരുവമ്പാടിയിലെ 28 ഓളം ബസുകളാണ് കാരുണ്യയാത്രയിൽ പങ്കുചേർന്നത്.

അന്നേദിവസത്തെ ബസ് സർവീസുകളിൽനിന്ന് ലഭിക്കുന്ന വരുമാനത്തിൽ ഇന്ധനച്ചെലവ് മാത്രം മാറ്റിവെച്ച് ജീവനക്കാരുടെ വേതനം ഉൾപ്പെടെയുള്ള ബാക്കി മുഴുവൻ തുകയും കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി കൈമാറുകയാണ് ലക്ഷ്യം.

തിരുവമ്പാടി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് കാരുണ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു.
ഇതിന്റെ ഒന്നാംഘട്ടത്തിൽ എട്ട് ലക്ഷത്തിലധികം രൂപ സമാഹരിച്ച് ചികിത്സാ സഹായമായി കൈമാറിയിരുന്നു.

Related Articles

Leave a Reply

Back to top button