Thiruvambady

മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന് തുടക്കം

തിരുവമ്പാടി: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമായി. പതിഞ്ചോളം വേദികളിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള ആറായിരത്തോളം വിദ്യാർഥികളാണ് മാറ്റുരയ്ക്കുന്നത്.

തിരുവമ്പാടി സെക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി, യു.പി. സ്‌കൂൾ, ഇൻഫന്റ് ജീസസ് സ്‌കൂൾ എന്നിവിടങ്ങളിലാണ് പ്രധാന വേദികൾ ഒരുക്കിയിരിക്കുന്നത്.ജനപ്രിയ കലാ ഇനങ്ങളായ നാടോടിനൃത്തം, സംഘനൃത്തം, വട്ടപ്പാട്ട്, ഒപ്പന, മാർഗംകളി, ചവിട്ടുനാടകം, ഭരതനാട്യം, മാപ്പിളപ്പാട്ട് തുടങ്ങിയ മത്സരങ്ങളാണ് ആദ്യദിനം അരങ്ങേറിയത്.

മേള തിരുവമ്പാടി എം എൽ എ സി കെ കാസിം ഉദ്ഘാടനം ചെയ്തു.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതി പല്ലാട്ട് അധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി. അബ്ദുൽ അക്ബർ, മുക്കം എ ഇ ഒ ടി ദീപ്തി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ അജിത, മുഹമ്മദ് വട്ടപ്പറമ്പൻ, ഫിറോസ് ഖാൻ, മനോജ് സെബാസ്റ്റ്യൻ, മറിയാമ്മ ബാബു, ബോസ് ജേക്കബ്, സരസ്വതി, സജ്ന മുഹമ്മദലി, കെ.ഷീന, പ്രീതി രാജീവ് ‘മുഹമ്മദ് അബ്ദുൽ ഹഖീം, ഷക്കീബ് കീലത്ത്, സജി ജോൺ, സി കെ ഷമീർ, പി.പി ലജ് ന, വി.എസ് സൂര്യദേവ് സംസാരിച്ചു. വിപിൻ എം സെബാസ്റ്റ്യൻ സ്വാഗതവും അബ്ദുൽ റഷീദ്ഖാസിമി നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Back to top button