Thiruvambady

കോൺഗ്രസ് ലോക്ക് ഡൗൺ റിലീഫ് വിതരണം നടത്തി

തിരുവമ്പാടി: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രാജ്യം ലോക്ക്ഡൗണിലായതിന്റെ ഫലമായി ബുദ്ധിമുട്ടിലായ കുടുംബങ്ങളെ സഹയിക്കുന്നതിനായി തൊണ്ടിമ്മൽ ബൂത്ത് കോണ്ഗ്രസ് കമ്മറ്റിയൂടെ അഭിമുഖ്യത്തിൽ ലോക്ക്ഡൗൻ റിലീഫ് കിറ്റ് വിതരണം നടത്തി.

നിലവിലുള്ള പ്രത്യേക സാഹചര്യത്തിൽ സുരക്ഷാ മനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ ബൂത്ത് പ്രസിഡന്റ് ഗോപിനാഥൻ മൂത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ റിലീഫ് കിറ്റ് വിതരണം ഉൽഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഏലിയാമ്മ ജോർജ്, ബ്ലോക്ക് കോൺഗ്രസ് സക്രട്ടറി ഹനീഫ ആച്ചപറമ്പിൽ, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സിജു, യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് സക്രട്ടറി ടി. എൻ.സുരേഷ്, രാമചന്ദ്രൻ കരിമ്പിൽ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button