Thiruvambady
കല്ലുരുട്ടിയിലെ എസ്.എം.എ. ബാധിതരായ മൂന്ന് കുട്ടികളുടെ ചികിത്സാ സഹായനിധിയിലേക്ക്മനോജേട്ടൻ്റെ ചായക്കട 63157 രൂപ നൽകി

തിരുവമ്പാടി: മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിനു സമീപം പ്രവർത്തിക്കുന്ന ‘മനോജേട്ടൻ്റെ ചായക്കട’ ഞായറാഴ്ച നടത്തിയ ചലഞ്ചിലൂടെ ശേഖരിച്ച 63167 രൂപ ഇന്ന് കല്ലുരുട്ടിയിലെ ഓഫീസിലെത്തി കൈമാറി.
ഞായറാഴ്ച നടന്ന ചലഞ്ചിൽ തിരുവമ്പാടി എം എൽ എ സി. കെ. കാസിം, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൽ പല്ലാട്ട്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപ ഷൈജോ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സാധാരണ ദിവസങ്ങളിൽ നാലായിരം രൂപയിൽ താഴെ മാത്രം കച്ചവടം നടക്കുന്ന ചായക്കടയിൽ എസ് എം എ രോഗബാധിതരായ കുഞുങ്ങളുടെ ചികിത്സയ്ക്കായി ഫണ്ട് സ്വരൂപിക്കാൻ ഇന്നലെ ചലഞ്ച് നടത്തിയപ്പോൾ അറുപത്തിമൂവായിരം രൂപയിലധികം ശേഖരിക്കാൻ സാധിച്ചത് രോഗ ബാധിതരായ കുട്ടികളോടുള്ള നാട്ടുകാരുടെ കരുതലിൻ്റെ വലിയ സാക്ഷ്യമായി മാറി.







