Thiruvambady
മേലേ പൊന്നാങ്കയം – ഓടപ്പൊയിൽ അംബേദ്കർ ഗ്രാമം വികസന പദ്ധതി; മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

തിരുവമ്പാടി: കൊടക്കാട്ടുപാറ – മേലേ പൊന്നാങ്കയം – ഓടപ്പൊയിൽ ആദിവാസി കോളനികളെ ഉൾക്കൊള്ളിച്ചു നടപ്പാക്കിയ അംബേദ്കർ ഗ്രാമം വികസന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
36 കുടുംബങ്ങൾക്ക് വീട്, കുടിവെള്ളം എന്നിവയ്ക്ക് ഒരു കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കിയത്. ഊരാളുങ്കൽ സൊസൈറ്റിയാണു പ്രവൃത്തി നടത്തിയത്.
മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ജോർജ് എം. തോമസ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, പഞ്ചായത്ത് അംഗങ്ങളായ കെ.ഡി.ആന്റണി, രാജു അമ്പലത്തിങ്കൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.അഗസിൻ, സി.എൻ, പുരുഷോത്തമൻ, ടി.ജെ.കുര്യാച്ചൻ, സിബി കീരമ്പാറയിൽ, ട്രൈബൽ എക്സ്ൻഷൻ ഓഫിസർ എ.ഷമീർ എന്നിവർ പ്രസംഗിച്ചു.







