Kerala

സംസ്ഥാനത്തെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ റെഗുലർ ക്ലാസ് തിങ്കളാഴ്ച മുതൽ തുടങ്ങും

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് നിർത്തിവച്ച കേരളത്തിലെ കലാലയങ്ങൾ വീണ്ടും സജീവമാകും. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ റെഗുലർ ക്ലാസ് തുടങ്ങും. ഈ മാസം 27 വരെയാണ് ക്ലാസ്. പിന്നീട് മാർച്ച് ഒന്ന് മുതൽ 16 വരെ രണ്ടാം വർഷ ബിരുദ ക്ലാസുകൾ നടക്കും. മാർച്ച് 17 മുതൽ 30 വരെയാണ് മൂന്നാം വർഷ ക്ലാസുകൾ. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ വേണോയെന്ന കാര്യം കോളേജുകൾക്ക് തീരുമാനിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button