Kodanchery
ശ്രേയസ് ഈങ്ങാപുഴയിലെ മാർ ബസേലിയോസ് സ്കൂളും പരിസരവും സമ്പൂർണ്ണ ശുചീകരണം നടത്തി

ഈങ്ങാപുഴ: ദീർഘകാലമായി വിദ്യാർത്ഥികളുടെ സാന്നിധ്യം ഇല്ലാതെ അടഞ്ഞു കിടന്നിരുന്ന വിദ്യാലയം നവംബർ ഒന്നിന് തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനം തുടങ്ങി. ശ്രേയസ് കോഴിക്കോട് മേഖല ഈങ്ങാപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ മാർ ബസേലിയോസ് സ്കൂളും പരിസരവും സമ്പൂർണ്ണ ശുചീകരണം നടത്തി.
ശുചീകരണ പ്രവർത്തനം മാർ ബസേലിയോസ് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബിജു മുടംപള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാദർ വർഗീസ് ചൂരക്കുഴി ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി. ശ്രേയസ് പ്രോഗ്രാം ഓഫീസർ ലിസി റെജി, സി ഒ ഓമന സണ്ണി, സാലി ബെന്നി, ജോസ് കുറൂർ, ആനി സെബാസ്റ്റ്യൻ, ഫിലോമിന ജോയ്, സെലിൻ ബേബി എന്നിവർ നേതൃത്വം നൽകി







