Thiruvambady
തിരുവമ്പാടിയിൽ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണവും, അനുസ്മരണവും നടത്തി

തിരുവമ്പാടി: തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണവും, അനുസ്മരണവും നടത്തി.
അനുസ്മരണ പരിപാടി ഡി.സി.സി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, ഹനീഫ ആച്ചപറമ്പിൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ലിബൻ മണ്ണൻപ്ലാക്കൽ, മറിയാമ്മ ബാബു, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ലിസി മാളിയേക്കൽ, ബിന്ദു ജോൺസൺ, ലിസി സണ്ണി, ഷൈനി ബെന്നി എന്നിവർ പ്രസംഗിച്ചു.







