World

ആദ്യമായെടുത്ത ടിക്കറ്റില്‍ ‘കോടികള്‍’: ബിഗ് ടിക്കറ്റിലെ മുപ്പതുകോടിയുടെ ഭാഗ്യം പ്രവാസി മലയാളി യുവതിയ്ക്ക്

അബുദാബി: അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ വമ്പന്‍ സമ്മാനം ഇത്തവണ പ്രവാസിയായ മലയാളി യുവതിക്ക്. തൃക്കരിപ്പൂര്‍ സ്വദേശിനിയായ തസ്ലീന അഹമ്മദ് പുതിയപുരയിലാണ് 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടി ഇന്ത്യന്‍ രൂപ) സമ്മാനം നേടിയിരിക്കുന്നത്.

ഇന്ത്യയിലും ഖത്തറിലുമായി പ്രവര്‍ത്തിക്കുന്ന എംആര്‍എ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ ഉടമകളിലൊരാളായ ഗദ്ദാഫിയുടെ ഭാര്യയാണ് തസ്ലീന. ആദ്യമായാണ് ഇവര്‍ ബിഗ് ടിക്കറ്റെടുക്കുന്നത്.

ജനുവരി 26ന് തസ്ലീന എടുത്ത 291310 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മൂന്നു കുട്ടികളുടെ മാതാവായ തസ്ലീന ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വര്‍ഷങ്ങളായി ദോഹയില്‍ താമസിക്കുന്നു.

സമ്മാനവാര്‍ത്ത അറിയിക്കാനായി നറുക്കെടുപ്പ് വേദിയില്‍ നിന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു തസ്ലീനയുടെ പ്രതികരണം.

Related Articles

Leave a Reply

Back to top button